
കോടഞ്ചേരി: ഷോക്കേറ്റ് മരിച്ച സഹോദരങ്ങളുടെ മൃതദേഹം കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ചു.
കുട്ടികളെ അവസാനമായി ഒരു നോക്കു കാണാൻ കോരി ചൊരിയുന്ന മഴയെയും അവഗണിച്ച് സമൂഹത്തിന്റെ നാനാ തുറകകളിൽ നിന്നുമുള്ള നൂറുകണക്കിനാളുകളാണ് എത്തുന്നത്.
തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ഒരു കല്ലറയിൽ രണ്ടു കുട്ടികൾക്കുമായി അന്ത്യവിശ്രമം ഒരുക്കും.
സംസ്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ മുഖ്യ കാർമ്മികത്വം വഹിക്കും



