
നിലമ്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. സ്ഥലമേറ്റെടുപ്പുകഴിഞ്ഞ് രണ്ടുവർഷം പൂർത്തിയായിട്ടും ടെൻഡർ നടപടികൾ വൈകുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഏപ്രിൽ അഞ്ചിനുമുൻപ് ടെൻഡർ പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്.
നിലമ്പൂരിൽനിന്ന് ചാലിയാർ പഞ്ചായത്തിലേക്ക് പോകുമ്പോഴുള്ള മൈലാടി പാലം മുതൽ നായാടംപൊയിൽ വരെയുള്ള മലയോരപാതയാണ് ടെൻഡർ നടപടികൾ പൂർത്തിയായി നിർമാണം പൂർത്തിയാക്കിയാൽ ഹൈവേയായി മാറുക.
മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഒൻപതു കിലോമീറ്റർ ഭാഗം ആദ്യഘട്ടമായും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള 15 കിലോമീറ്റർ രണ്ടാംഘട്ടമായുമാണ് പ്രവൃത്തി നടത്തുക.
രണ്ടുഘട്ടങ്ങൾക്കുമായി കിഫ്ബി 120 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടുഘട്ടങ്ങളുടെയും ടെൻഡർ നടപടികൾ ഏപ്രിൽ അഞ്ചിനുമുൻപ് പൂർത്തീകരിക്കും. കേരള റോഡ്‌സ് ഫണ്ട് ബോർഡിനാണ് നിർമാണത്തിന്റെ മേൽനോട്ടം. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ മലയോര ഹൈവേയുടെ ഗുണം പ്രധാനമായും ലഭിക്കുക ചാലിയാർ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലെ ആയിരക്കണക്കിനു മലയോരവാസികൾക്കാണ്.
നിലവിൽ മൈലാടി പാലം വരെയും കക്കാടംപൊയിൽ വരെയും മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്റോഡിന് ആവശ്യമായ സ്ഥലം രണ്ടുവർഷം മുൻപുതന്നെ സർവേ നടത്തി ഏറ്റെടുത്തതാണ്



