
മുക്കം: തിരുവമ്പാടി എസ്റ്റേറ്റിൽ മാനേജരുടെ തെറ്റായ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത യൂണിയനുകളുടെ നേതൃതത്വത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം 8 ദിവസം പിന്നിട്ടു.
സമരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ജനാതിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് പി.ൻ ഷീഷ, ജില്ലാ പഞ്ചായത്ത് മെമ്പർവി.പി ജമീല എന്നിവർ സമരപന്തലിൽ എത്തി സമരത്തിന്ന് പിന്തുണയും എല്ലാ വിധ സഹായവും അറിയിച്ചു.
ടി.പി ജബ്ബാർ,പി വിജിഷ്,കെ.പി രാജേഷ് ,കെ പ്രഹ്ളാദൻ,നസീർ കല്ലുരുട്ടി ,അരുൺ സി അഖിലേഷ് ,മുസ്തഫ പാലോളി തുടങ്ങിയ നേതാക്കന്മാർഇന്നും സമരത്തിന് നേതൃത്വം നൽകി



