KODANECHERYLOCAL NEWSNews

സംസ്കൃതദിനം ആചരിച്ചു

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ശ്രാവണ പൂർണ്ണിമ – സംസ്കൃതദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ദീദിമോസ് ചാക്കോ സംസ്കൃത ദിനപ്രതിജ്‌ഞ ചൊല്ലി കൊടുത്തു. സംസ്കൃത സമിതി തയ്യാറാക്കിയ കൈ എഴുത്ത് മാസിക ” ചിത്രപതംഗ :” പ്രകാശനം ചെയ്തു.

സംസ്കൃതം ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്ത കഥ പറയൽ, നൃത്തം, പ്രഭാഷണം ,ഗാനാലാപനം, വന്ദേമാതരം, എന്നീ പരിപാടികളോട് കൂടിയ സംസ്കൃത സർഗവേളയും ശ്രദ്ധേയമായി. സംസ്കൃതം എന്ന ഭാഷയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ച് എല്ലാ കുട്ടികളിലും എത്തിക്കാൻ സംസ്കൃത ദിനാചരണം സഹായകമായി.
സ്റ്റാഫ് സെക്രട്ടറി അനുപമ ജോസ് പരിപാടികൾക്ക് അശംസകൾ നേർന്നു. ക്ലബ് കൺവീനർമാരായ അനഘ ബൈജു അൽഫോൻസ് സിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com