
കൊടിയത്തൂർ:
ജീവകാരുണ്യ പ്രവർത്തകനും മത സാമൂഹിക സംഘാടകനുമായ വളപ്പിൽ റഫീഖിന്റെ നിര്യാണത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അനുശോചനം രേഖപ്പെടുത്തി. നാട്ടിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനും സൗജന്യ മരുന്ന് വിതരണത്തിലും നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു റഫീഖ് എന്ന് പ്രസംഗികർ അഭിപ്രായപ്പെട്ടു.
സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ, എം.അഹമ്മദ് കുട്ടി മദനി, കെ.പി അബ്ദുറഹ്മാൻ ,സി.പി. ബഷീർ, പി. ബഷീറുദ്ദീൻ, പി.സി അബൂബക്കർ ,പി.പി യൂസുഫ്, പി.പി ഉണ്ണിക്കമ്മു ,കാവിൽ ബഷീർ മാസ്റ്റർ, സി.പി. അസീസ്,പി.സി. ഹാറൂൺ റഷീദ്, എടക്കണ്ടി ആലിക്കുട്ടി പ്രസംഗിച്ചു. പി.സി അബ്ദുന്നാസർ സ്വാഗതം പറഞ്ഞു.



