KODIYATHOORNews

ആസാദീ കാ അമൃത് മഹോത്സവം; കൊടിയത്തൂരിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കം

കൊടിയത്തൂർ :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായികൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കമായി. പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്താണ് തോട്ടം ഒരുക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നമുരിങ്ങാത്തോട്ട നിർമ്മാണത്തിൻ്റെപ്രവൃത്തി ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡൻ്റ് പി. ഉപ്പേരൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com