News

കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും

കോഴിക്കോട് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളെയും വിവരാവകാശ സൗഹൃദ ഓഫീസുകളാക്കി മാറ്റും. വിവരാവകാശ നിയമം നടപ്പിലാക്കിയ ദിനമായ ഒക്ടോബര്‍ 15ന് ഇതിന്റെ പ്രഖ്യാപനം നടത്താന്‍ വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ആദ്യപടിയായി ജില്ലാ കലക്ടര്‍, എഡിഎം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യും. തുടര്‍ന്ന് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി സെമിനാറും ബോധവത്കരണവും സംഘടിപ്പിക്കും.

വിവരാവകാശ നിയമം വകുപ്പ് നാലില്‍ പ്രതിപാദിച്ച പ്രകാരം എല്ലാ ഓഫീസുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്ത് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇത് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമീഷണര്‍മാര്‍ ഓഫീസുകളില്‍ പരിശോധന നടത്തും. എല്ലാ ഓഫീസുകളിലും വിവരാവകാശവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി വിവരം നല്‍കാനുള്ള സാഹചര്യമൊരുക്കും. അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ടെന്നും ഭരണസംവിധാനം സുതാര്യമാക്കുന്നതിനും അഴിമതി അവസാനിപ്പിക്കുന്നതിനും വിവരാവകാശ നിയമം സഹായകമാകുമെന്നും വിവരാവകാശ കമീഷണര്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com