LOCAL NEWS

കൃത്യമ നിറം ചേർത്ത ശർക്കര വില്പന;താമരശ്ശേരിയിലെ വ്യാപാര സ്ഥാപനത്തിന് രണ്ട് ലക്ഷം രൂപ പിഴ

താമരശ്ശേരി:അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിനാണ് താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് രണ്ട് ലക്ഷം രൂപ പിഴയും തടവും തീരുമാനിച്ച് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ തീരുമാനിച്ചത്.

11- ജനുവരി-2020 ന് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയ ഡോക്ടർ സനിന മജീദ് സാമ്പിൾ എടുക്കുകയും തുടർന്ന് ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയ രേഷ്മ ടി ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു .ഇത്തരത്തിലുള്ള അനുവദിനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസൾട്ടുകളിൽ റോഡമിന്റെ സാന്നിധ്യം എൻഫോർസ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കേണ്ടതാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറായ സക്കീർ ഹുസൈൻ അറിയിച്ചു.

Food Safety KeralaFood Safety and Standards Authority of India

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com