
കോടഞ്ചേരി:വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപത്ദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 വിജയകരമായി പൂർത്തീകരിച്ചു.
ഓഗസ്റ്റ് 12/08/2022നു വെള്ളിയാഴ്ച മുതൽ ഹയർ സെക്കന്ററി ബ്ലോക്കിൽ ആരംഭിച്ച പ്രസ്തുത ക്യാമ്പ് ഇന്ന് രാവിലെ അവസാനിച്ചു.
ക്യാമ്പ് രക്ഷാധികാരി സി. സുധർമ എസ്.ഐ. സി എൻഎസ്എസ് പതാക താഴ്ത്തി ക്യാമ്പിന് സമാപനം കുറിച്ചു.
കേന്ദ്ര യുവജനകാര്യമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്ന വിഷയമായ സ്വാതന്ത്ര്യാമൃതം എന്നതാണ് ക്യാമ്പിന്റെ പൊതുവിഷയമായി തിരഞ്ഞെടുത്തത്.
കൽപ്പകം എന്ന പേരിൽ തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുക, ദേശീയ പതാക നിർമ്മിച്ച് വിതരണം ചെയ്യുക, ഫ്രീഡം വോൾ നിർമ്മാണം, കാർഷിക രംഗം, മുതിർന്ന വ്യക്തികളെ ആദരിക്കൽ, പരിസര ശുചീകരണം, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സ്വച്ഛത, പക് വാഡ പ്രവർത്തനങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, സ്നേഹ സാമീപ്യം, എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ആണ് വിദ്യാർഥികൾ ക്യാമ്പിൽ നടപ്പിൽ വരുത്തി പൂർത്തീകരിച്ചത്.
ഫ്രീഡം വോൾ പെയിന്റിംഗ് ക്യാമ്പിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമായി എൻഎസ്എസ് തിരുവമ്പാടി ക്ലസ്റ്റർ പെർഫോമൻസ് അസ്സെസ്മെന്റ് കമ്മിറ്റി വിലയിരുത്തി.
മികച്ച ക്ലാസ്സുകളും, വൈവിധ്യം നിറഞ്ഞ കൾച്ചറൽ പ്രോഗ്രാമുകളും, ഗ്രൂപ്പ് തിരിഞ്ഞുള്ള ഭക്ഷണം പാചകം ചെയ്യലും മറ്റു പൊതു ജോലികളും, വിദ്യാർഥികൾക്ക് പ്രസ്തുത ക്യാമ്പ് അവിസ്മരണീയമായി തീർത്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി



