
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി1,75,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിലെ ഒന്നാം തരത്തിൽ പഠിക്കുന്ന 35 വിദ്യാർഥികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം രതീഷ് കളക്കുടിക്കുന്ന്, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



