LOCAL NEWS

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി വാർഷിക സംഗമം , കുടുംബ സംഗമം എന്നിവ സ്നേഹ സംഗമം 2025 എന്ന പേരിൽ പൈനാടത്ത് ലിറ്റിൽ ഫ്‌ളവർ ഓഡിറ്റോറിയത്തിൽവെച്ച് വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.അദ്ധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ഗുരുവന്ദനം, സൗഹൃദ സദസ്സ് , വിദ്യാലയ സ്മരണകൾ അയവിറക്കുന്ന അനുഭവം പങ്കു വെക്കൽ, വിവിധ മത്സരങ്ങൾ , കലാ സാംസ്കാരിക പരിപാടികൾ , സ്നേഹ വിരുന്ന് എന്നിവയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.പങ്കെടുത്ത എല്ലാവർക്കും സ്നേഹോപഹാരവും നൽകി.പ്രവർത്തന അവലോകനം, ഭാവി പ്രവർത്തന രൂപരേഖ തയ്യാറാക്കൽ, ജീവകാരുണ്യ നിധി സമാഹരണം എന്നിവയും നടത്തി.സീനിയർ അദ്ധ്യാപകരായ ജോസ് സഖറിയാസ് അഴകത്ത് , കെ എം എമ്മാനുവൽ കറുത്തേടത്ത്, പി എം ജോസഫ് പല്ലാട്ട് എന്നിവരെ സംഗമത്തിൽ ആദരിച്ചു.

ജോസ് സഖറിയാസ് അഴകത്ത് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോസ് മാത്യു തറപ്പിൽ സമ്മേളത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ ജോർജ് ജോസഫ് സ്വാഗത പ്രസംഗം നടത്തി. മുതിർന്ന അദ്ധ്യാപകരായ കെ എം എമ്മാനുവൽ , പി എം ജോസഫ്,കോ ഓർഡിനേറ്റർ കെ സി ജോസഫ് , ടി ജെ അന്ന, സാലി ജോർജ് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ടി ജെ സണ്ണി നന്ദി പറഞ്ഞു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായബാബു അബ്രാഹം, ജോസ് ഫ്രാൻസീസ്, സിസ്റ്റർ പി വി കൊച്ചുത്രേസ്യ, ഗ്രേസി അബ്രാഹം, ജോസ് മാത്യൂ , കെ ആർ ശിവദാസൻ , എൻ ഭാസ്കരൻ , എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com