
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2025-2026 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി യോഗഇൻസ്‌ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് 2025 ഒക്ടോബർ 9 ന് വ്യാഴം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്ന് BNYS (Bachelor of Naturopathy and Yogic Sciences) ബിരുദമോ തത്തുല്യ യോഗ്യതയോ /യോഗ അസോസിയേഷൻ / കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമോ ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ 9 ന് ഉച്ചയ്ക്ക് ശേഷം 1.30 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാഴ്ചയ്ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണന്ന് എഫ് എച്ച് സി തിരുവമ്പാടി മെഡിക്കൽ ഓഫീസർ അറിയിച്ചു.



