LOCAL NEWS

കെ.എം.സി.ടി കോൺവർജ് 2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

മുക്കം: തൊഴിൽ മേഖലയിലെ മാറ്റങ്ങളെയും, വ്യവസായ-അക്കാദമിക മേഖലകളുടെ ഇടയിലെ അകൽച്ച കുറയ്ക്കുന്നതിനെയും ചർച്ച ചെയ്യുന്നതിനായി കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ടൈ കെരളയുടെ സഹകരണത്തോടെ കെ.എം.സി.ടി കൺവേർജ് 2025 സംഘടിപ്പിച്ചു.

ഫോർച്യൂൺ 500 കമ്പനികളിലെ പ്രമുഖർ, രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസർമാർ, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പ്രമുഖ വ്യവസായ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. വടക്കൻ കേരളയിലെ കഴിവുകളെ ആഗോള വ്യവസായ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച്, ഈ പ്രദേശത്തെ പുതുനിര സാങ്കേതിക വിദ്യകളിലേക്കുള്ള വ്യവസായ നിക്ഷേപങ്ങളുടെ കേന്ദ്രമാക്കിമാറ്റാനും പരിപാടി ലക്ഷ്യമിടുന്നു.

മന്ത്രി പി. രാജീവ് പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം. സ്വാഗതം പറഞ്ഞു. സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്ദു അധ്യക്ഷനായി. എൻ.ഐ.ടി കാലിക്കറ്റ് റിസർച്ച് ആൻഡ് കൺസൾട്ടൻസി ഡീൻ ഡോ. എൻ. സന്ധ്യാറാണി മുഖ്യാതിഥിയായി. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി, കെ.പി.എം.ജി ഇന്ത്യ എജ്യുക്കേഷൻ ആൻഡ് സ്കിൽസ് ഡെവലപ്‌മെന്റ് നാഷണൽ പാർട്ണറും ഹെഡുമായ നാരായണൻ രാമസ്വാമി എന്നിവർ വിശ്ഷ്ടാതിഥികളായി.

കെ.എം.സി.ടി കോളേജ് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് പ്രിൻസിപ്പാൾ ഡോ. രഞ്ജിത്ത് സി., എഴുത്തുകാരൻ റോഷൻ ആർ. എന്നിവർ പ്രസംഗിച്ചു. കോൺവർജ് 2025 സഹസംഘാടകൻ ഷമീം പി.സി. നന്ദി പ്രസംഗം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com