MUKKAMNews

മുക്കം മുനിസിപ്പാലിറ്റി ലോൺ ലൈസൻസ് സബ്‌സിഡി മേള നടത്തി.

മുക്കം മുനിസിപ്പാലിറ്റി യുടെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ രാവിലെ ഇ എം എസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വ്യവസായ/ സ്വയം തൊഴിൽ ലോൺ സാങ്ഷൻ ലെറ്റർ വിതരണം, പുതിയ സംരംഭങ്ങൾക്കുള്ള ഉദ്യം സർട്ടിഫിക്കറ്റ്, Kswift അക്നോലേജ്മെന്റ് എന്നിവയുടെ വിതരണം നടത്തി.

മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ചന്ദിനി അധ്യക്ഷതയും,ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ സ്വാഗതവും,മുനിസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചേർമാൻമാർ റുബീന,അബ്ദുൽ മജീദ് , സത്യ നാരായണൻ, കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണുഗോപാലൻ,കേരള ഫിനാൻഷ്യൽ കോര്പറേഷൻ പ്രതിനിധി ജയദാസ്, കേരള ഗ്രാമീണ ബാങ്ക് മാനേജർ രാജലക്ഷി, കാനറാ ബാങ്ക് മാനേജർ വിദ്യ, എസ് ബി ഐ മാനേജർ അജിത് എന്നിവർ ആശംസകൾ പറഞ്ഞു. “ലോൺ പ്രോസസും മിഥ്യാധാരണകളും” വിഷയത്തിൽ കുന്നമംഗലം വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് സംസാരിച്ചു .

ചടങ്ങിൽ 4പേർക്ക് ലോൺ വിതരണം ചെയ്തു.2 ഉദ്യം രജിസ്ട്രേഷൻ വിതരണം നടത്തി ,15തത്സമയ ഉദ്യം രജിസ്ട്രേഷൻ 3K Swift അകനൗലെഡ്ജ്‍മെന്ഉം2 f s s a iവിതരണവും നടത്തി. മേളയിൽ 90 ലതികം ആളുകൾ സംബന്ധിച്ചു വ്യവസായ വകുപ്പ് ഇന്റേൺ അക്ബർ സാദിഖ് നന്ദി പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com