LOCAL NEWS

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിൽ ജനപ്രതിനിധികൾക്ക് ആദരം

തിരുവമ്പാടി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച രക്ഷിതാക്കളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വിദ്യാലയത്തിലെ രക്ഷിതാക്കളിൽ നിന്ന് ജനപ്രതിനിധികളായ ജിതിൻ പല്ലാട്ട്, പി.കെ. ശിവൻ എന്നിവർക്കാണ് സ്കൂൾ അധികൃതരും പി.ടി.എ.യും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകിയത്.

ഹെഡ്മാസ്റ്റർ സുനിൽ പോൾ യോഗംഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാലയവികസന പ്രവർത്തനങ്ങളിലും, ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളുടെ സർവോന്മുഖ വികാസത്തിനും ജനപ്രതിനിധികളുടെ സജീവമായ ഇടപെടലും സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.എ. വൈസ് പ്രസിഡന്റ് റിയാസ്, എം.പി.ടി.എ. പ്രതിനിധി ഫൗസിയ, രക്ഷിതാക്കളുടെ പ്രതിനിധി സുബൈർ, അധ്യാപക പ്രതിനിധി അബ്ദുറബ്ബ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിദ്യാലയ കുടുംബത്തിൽ നിന്നുള്ളവർ പൊതുരംഗത്ത് അംഗീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
തങ്ങൾക്ക് ലഭിച്ച  ഹൃദ്യമായ സ്വീകരണത്തിന്
ജിതിൻ പല്ലാട്ടും പി.കെ. ശിവനും മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. വിദ്യാലയത്തിന്റെ പുരോഗതിക്കായി തങ്ങളാലാകുന്ന എല്ലാ പിന്തുണയും നൽകുമെന്ന്  വാഗ്ദാനം ചെയ്തു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com