LOCAL NEWS

അധ്യാപക ദ്രോഹ നടപടികൾ സർക്കാർ അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ.

മുക്കം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കാതെയും , ഉച്ചഭക്ഷണ തുക കുടിശ്ശികയാക്കി കടക്കെണിയിലാക്കിയും, ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്കരണ കുടിശ്ശികയും നൽകാതെയും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെയും പങ്കാളിത്തപെൻഷൻ പിൻവലിക്കാതെയും കെ ടെറ്റ് വിഷയത്തിൽ അധ്യാപകർക്ക് പ്രതികൂലമായി ഉത്തരവിറക്കുകയും, മെഡിസെപ്പ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപിച്ചും  ഇടതു സർക്കാർ നടത്തുന്ന അധ്യാപക ദ്രോഹ നടപടികൾ  അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
ഉപജില്ല പ്രസിഡൻ്റ് ജോളി ജോസഫ് അധ്യക്ഷനായിരുന്നു. റവന്യു ജില്ലാ പ്രസിഡൻ്റ് ബിനു ടി.ടി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം സുധീർകുമാർ  മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ല പ്രസിഡൻ്റ് ജോളി ജോസഫിന് ഉപജില്ലാ കമ്മറ്റി ഉപഹാരം നൽകി. ജില്ലാ ജോ: സെക്രട്ടറി ഷറീന ബി . ഉപജില്ല സെക്രട്ടറി മുഹമ്മദ് അലി ഇ.കെ. വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് സിറിൽ ജോർജ് ഉപജില്ല വൈസ് പ്രസിഡൻ്റ് ബിജു വി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.  ഉപജില്ലയുടെ പുതിയ ഭാരവാഹികളായി ജോയി ജോർജ് ( പ്രസിഡൻ്റ് ) മുഹമ്മദ് അലി ഇ.കെ. ( സെക്രട്ടറി ) ബിൻസ് പി ജോൺ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. റവന്യൂ ജില്ലാ ജോ. സെക്രട്ടറി സിജു പി വരണാധികാരിയായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com