
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ മഹോത്സവത്തിന് കൊടിയേറി.
2026 ജനുവരി 17 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൊടി ഉയർത്തി തിരുനാൾ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
ജനുവരി 18, 19, 20 തിയ്യതികളിലായി നടക്കുന്ന തിരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ ചടങ്ങുകളും, ഇടവക തിരുനാളിന്റെ മുഖ്യ ദിനമായ ജനുവരി 19 തിങ്കളാഴ്ച വൈകുന്നേരം 4.30ന് റവ. ഫാ. ജെയ്‌സ് പൂതക്കുഴിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും.
ദിവ്യബലിക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയ ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും. തുടർന്ന് വാദ്യമേളങ്ങളും നടത്തും.
ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 ന് രൂപതയുടെ നവ വൈദികരുടെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ തിരുനാൾ കുർബാനയും സമാപന ആശീർവാദവും നടക്കും.



