തിരുവമ്പാടി എസ്റ്റേറ്റ് സമരം വെള്ളിയാഴ്ച കമ്മീഷനിൽ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ

മുക്കം: തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരം 41 ദിവസം പിന്നിട്ടു .
അടുത്ത വെള്ളിയാഴ്ച ലേബർ കമ്മീഷൻ വിളിച്ചുചേർത്ത ചർച്ചക്ക് തൊഴിലാളി നേതാക്കന്മാർ പങ്കെടുക്കുമെന്നാണ് അറിയിച്ചത്.
പതിനാറാം തീയതി നടക്കുന്ന ചർച്ചക്ക് മുന്നോടിയായി തൊഴിലാളികൾക്കെതിരെ പ്രകോപനപരമായ നോട്ടീസുകൾ ആണ് ഇപ്പോഴും മാനേജർ പുറപ്പെടുവിപ്പിച്ചുകൊണ്ടിരിക്കുന്നതെനും വ്യാജ പ്രചരണങ്ങൾ നടത്തി തൊഴിലാളികളെ തമ്മിൽ തല്ലിക്കുന്ന പ്രവണതയാണ് മാനേജരുടെ ഭാഗത്തുനിന്ന് ഇപ്പോഴും തുടരുന്നതെന്ന് സംയുക്ത സമര സമിതി നേതാക്കന്മാർ ആരോപിച്ചു.
പട്ടിണിയിൽ ആണെങ്കിലും തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്ന നിലവിലുള്ള മാനേജരുടെ കീഴിൽ ഇനിയും ജോലി ചെയ്യാൻ കഴിയില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് സ്ത്രീക്കൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ
സമരത്തിന്റെ ഭാഗമായി 20 ദിവസം പിന്നിട്ട സത്യാഗ്രഹ സമരത്തിൽ
സുകുമാരൻ CITU റാഷിദ് INTUC ഗംഗാധരൻBMS
ജിഷി INLC ഇന്ന് സത്യാഗ്രഹം അനുഷ്ഠിച്ചു..
കെ റഫീഖ്, കെ പ്രഹ്ലാദൻ, ജബ്ബാർ,വിജീഷ്,
നസീർ കല്ലുരുട്ടി, എ വി അനിൽ, കെ സന്തോഷ്, ടി വിനോദ്, കെ നജ്മുദ്ദീൻ കെ പി രാജേഷ്, ഹർഷാദ്പപ്പാട്ട് ബാത്ഷാ എന്നിവർ ഇന്നും സമരത്തിന് നേതൃത്വം നൽകി..



