
ബഫർ സോൺ ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഒഴിവാക്കാത്ത സർക്കാർ നടപടിയിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി
ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കാത്ത സംസ്ഥാന സർക്കാരിൻറെ കിരാതനടപടിക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കൃഷിഭൂമിയും വനവും വേർതിരിച്ച് വന നിയമങ്ങൾ വനത്തിനുള്ളിൽ നടപ്പാക്കുക, വന്യമൃഗങ്ങൾ കൃഷിഭൂമിയിൽ മനുഷ്യനെയും കൃഷിയെയും ആക്രമിക്കുമ്പോൾ കർഷകർക്ക് സ്വത്തും ജീവനും സംരക്ഷിക്കാനുള്ള നിയമനിർമാണം നടപ്പാക്കുക, ബഫർ സോൺ വനത്തിനുള്ളിൽ ഒരു കിലോമീറ്റർ നിലനിർത്തുക, സർക്കാരും വനം വകുപ്പും നടപ്പാക്കുന്ന കർഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സംഗമം.
പ്രതിഷേധ സംഗമം കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ 2019 ബഫർ സോൺ ദൂരപരിധി സംരക്ഷിത മേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ജനവാസ മേഖലയിലേക്കുള്ള നിയമം പിൻവലിച്ച് സർവ്വകക്ഷി യോഗം വിളിച്ച് ബഫർ സോൺ വനത്തിനുള്ളിൽ തന്നെ നിലനിർത്താൻ അടിയന്തര നിയമ നിർമ്മാണം എടുത്ത് സുപ്രീം കോടതിയിൽ നിയമനടപടികൾ സ്വീകരിച്ച് കർഷകരുടെ ആശങ്കകൾ ഉടൻ അകറ്റണം എന്നും സർക്കാരിൻറെ കർഷക വിരുദ്ധ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിസി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, താമരശ്ശേരി യുഡിഎഫ് കൺവീനർ ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, വിൻസൻറ് വടക്കേമുറിയിൽ, ജോബി ഇലന്തൂർ, അന്നക്കുട്ടി ദേവസ്യ, ജിജി എലിവാലുങ്കൽ, ഫ്രാൻസിസ് ചാലിൽ, സിബി ചിരണ്ടായത്ത്, ആൽബിൻ ഊന്നുകല്ലേൽ, കുമാരൻ കരിമ്പിൽ, ഷാജി വണ്ടനാകര എന്നിവർ പ്രസംഗിച്ചു. ചിന്നാ അശോകൻ,രാജു തേൻമല,ജോസഫ് ആലവേലിൽ, ബേബി വളയത്തിൽ, ബിനു പാലാത്തറ, മത്തായി പെരിയേടത്ത്, പോൾ ടി ഐസക്, ജെയിംസ് കിഴക്കുംകര, സിദ്ദിഖ് കാഞ്ഞിരാടൻ, ജെയിംസ് അഴകത്ത് ബാലകൃഷ്ണൻ തീ കുന്നേൽ, ടോമി കുന്നേൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി



