LOCAL NEWS

മലബാർ സ്പോർട്സ് അക്കാദമി സമ്മർ കോച്ചിംഗ് ക്യാമ്പ്

തിരുവമ്പാടി:രണ്ടു പതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് അത്ലറ്റിക്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലബാർ സ്പോർട്സ് അക്കാദമി ഏപ്രിൽ 8 മുതൽ പുല്ലൂരാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് അവധിക്കാല അത്‌ലറ്റിക്  പരിശീലനം നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ്  പരിശീലനം നടത്തുന്നത്. ഏപ്രിൽ 15 ന് രാവിലെ  9.30 മുതൽ ആനക്കാംപൊയിൽ യുപി സ്കൂൾ ഗ്രൗണ്ടിൽ വച്ചും പരിശീലനം തുടങ്ങുന്നുണ്ട്. രജിസ്ട്രേഷന് മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടികൾ അവരുടെ ആധാർ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. രാവിലെയും വൈകുന്നേരവും ആയി നടത്തുന്ന ഈ പരിപാടിയിൽ അത്‌ലറ്റിക്സിലെ  എല്ലാ ഇനങ്ങളിലും  വിദഗ്ധ പരിശീലനം നൽകുന്നുണ്ട്. താമസ സൗകര്യം ആവശ്യമുള്ളവർ നേരത്തെ വിവരം അറിയിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺനമ്പറുകൾ 9847116371,9446256120

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com