KERALA NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഉന്നത വിജയികളെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആദരിച്ചു; വിദ്യാഭ്യാസ ഹബ്ബ് പദ്ധതി വൈകാതെ എന്ന് എൽ.എൽ.എ.

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും, എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) സ്കോളർഷിപ്പുകൾക്ക് അർഹത നേടിയവരെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വിജയികൾക്കുള്ള ഉപഹാര സമർപ്പണവും അനുമോദനവും തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടിയെ മികച്ചയൊരു വിദ്യാഭ്യാസ ഉന്നത ഹബ്ബായി മാറ്റുന്നതിനുള്ള വികസന പദ്ധതികൾക്ക് വൈകാതെ തന്നെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ നിസാറ ബീഗം, ആയിഷ ബീ ഷിയാസ്, ജെയിംസ് വേളാശ്ശേരി എന്നിവർ സംസാരിച്ചു.

ബ്ലോക്ക് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളി, പഞ്ചായത്ത് മെമ്പർമാരായ റോയ് ആക്കേൽ, ഷീബ റോയ് നെച്ചിക്കാട്ട്, രത്ന രാജേഷ്, സക്കീന സലിം, മേരി തങ്കച്ചൻ, ലിലമ്മ മുള്ളനാനിക്കൽ, സജയ് എം.കെ, വിനോദ് മത്തപ്പാറ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സണ്ണി പെരികിലം തറപ്പിൽ, അഡ്വ. സിബു തോട്ടത്തിൽ, ജിജി കട്ടക്കയം, വിൽസൺ പുല്ലുവേലി, ഷൈജു ആൻ്റണി, റോയ് തേക്കടത്ത്, മുഹമ്മദ് പതിപറമ്പിൽ തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിജയികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com