
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം നാളെ സമാപിക്കും.
നാളെ രാവിലെ 9 മണിക്ക് പുലിക്കയത്ത് ചാലി പുഴയിൽ ആരംഭിക്കുന്ന കയാക്കിംഗ് മത്സരങ്ങൾ ഉച്ചയ്ക്കുശേഷം ഇരുവഞ്ഞിപുഴയിൽ ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് ഇലന്തുകടവിൽ സമാപന സമ്മേളനം നടക്കും.
സമാപന സമ്മേളനവും സമ്മാനദാനവും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ടൂറിസം ജോയിന്റ് ഡയറക്ടർ അഭിലാഷ് കുമാർ റ്റി.ജി, ഡിടിപിസി സെക്രട്ടറി നിഖിൽ റ്റി ദാസ് എന്നിവർ പങ്കെടുക്കും.



