KODANECHERYLOCAL NEWSNews

മലബാർ റിവർ ഫെസ്റ്റിവൽ 12-ാം എഡിഷൻ: വിളംബര ജാഥയും കയാക്കർമാർക്കുള്ള സ്വീകരണവും ജൂലൈ 30-ന് കോടഞ്ചേരിയിൽ

​കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാം എഡിഷന് മുന്നോടിയായുള്ള വിളംബര ജാഥയും ദേശീയ-അന്തർദേശീയ കയാക്കർമാർക്കുള്ള സ്വീകരണവും ജൂലൈ 30 വ്യാഴാഴ്ച നടക്കും.​കോടഞ്ചേരിയിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങ് ബഹു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ചടങ്ങിൽ അധ്യക്ഷത വഹിക്കും.​കേരള ടൂറിസം, KATPS, ഡി.ടി.പി.സി കോഴിക്കോട്, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), ഐ.കെ.സി.എ (IKCA) എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കയാക്കർമാരാണ് ഇത്തവണയും മത്സരത്തിൽ പങ്കെടുക്കാനായി എത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com