Uncategorized

സ്പോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതപ്പെടുത്തണം

താമരശ്ശേരി : കൈതപ്പൊയിൽ ഇസ്ലാഹുൽ മുസ്‌ലിമീൻ മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള മാളികക്കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വിഷയത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി പ്രതികളെ കണ്ടെത്തണമെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു.

മഹല്ല് ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ആർ.കെ. മൊയ്തീൻകോയ ഹാജി, സെക്രട്ടറി സി.എ. മുഹമ്മദ് എന്നിവരടങ്ങിയ സംഘം താമരശ്ശേരി പോലീസ് അധികൃതരെക്കണ്ട് ചർച്ചനടത്തി. നാട്ടിൽ കലാപമുണ്ടാക്കാനുള്ള കുബുദ്ധികളുടെ ആസൂത്രിതശ്രമമാണ് സംഭവത്തിനുപിന്നിലെന്ന് സംശയിക്കുന്നതായി ഭാരവാഹികൾ ആരോപിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com