
മുക്കം:മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് വർണാഭമായി ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികൾ, പരമ്പരാഗത ഓണക്കളികൾ, വാശിയേറിയ വടംവലി മത്സരം എന്നിവ അരങ്ങേറി.
നഗരസഭാ ഭരണസമിതി അംഗങ്ങൾ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, ആശാ വർക്കർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ. പി ചാന്ദ്നി ഉത്ഘാടനം ചെയ്തു. പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം വിളിച്ചോതിയ ചടങ്ങിൽ എല്ലാവരും ഒരുമിച്ച് ഓണസദ്യയും കഴിച്ചാണ് പിരിഞ്ഞത്.



