KODANECHERYLOCAL NEWSNews

കൃഷി ഇടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുവാൻ വിദഗ്ധസംഘം കോടഞ്ചേരിയിൽ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ ജനകീയ പങ്കാളിത്തത്തോടെ വിദഗ്ധരായ ഷൂട്ടർമാരുടെ സഹായത്താൽ 2022 സെപ്റ്റംബർ 3,4,5 തീയതികളിൽ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി.

ഇത്തരത്തിൽ കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വിതക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് സഹായങ്ങൾ നൽകുന്ന തെലുങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയിലെ വിദഗ്ധരായ മൂന്ന് ഷൂട്ടർമാർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഹോണണറി വൈൽഡ് ലൈഫ് വാർഡൻ എന്ന അധികാരo ഉപയോഗിച്ചുകൊണ്ട് ലഭ്യമാക്കിയ അനുമതി പത്രത്തിൻറെ പിൻബലത്തിൽ കൃഷിക്കാർ അറിയിക്കുന്ന മുറയ്ക്ക് കൃഷിയിടങ്ങളിൽ വന്ന് അനുവദനീയമായ മാർഗത്തിലൂടെ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതായിരിക്കും.

സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള കൃഷിക്കാരും പന്നികൾ ഒറ്റയ്ക്കോ, കൂട്ടമായോ അധിവസിക്കുന്ന കുറ്റിക്കാടുകൾ കൃത്യമായി അറിയാവുന്ന ആളുകളും അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് അറിയിക്കുന്ന മുറയ്ക്ക് വിദഗ്ധരായ ഷൂട്ടർമാർ വന്ന് അവയെ ഇല്ലായ്മ ചെയ്യുന്നതായിരിക്കും.

ഇത്തരത്തിൽ കൊല്ലുന്ന പന്നികളെ നിയമം അനുശാസിക്കുന്ന രീതിയിൽ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com