KODANECHERYLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്.
കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം: രണ്ടു യുവാക്കൾക്ക് പരിക്ക്.

കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മുറമ്പാത്തി സ്കൂളിന് സമീപം വെച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.
കോടഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ പിറകിൽ ഇതേ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായിരുന്ന ചെർപ്പുളശ്ശേരിക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പരിക്ക് ഗുരുതരമായ ഒരു യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു



