LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം – കുമാരനല്ലൂർ – തിരുവമ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് പുനരാരംഭിച്ചു

മുക്കം :  കുമാരനെല്ലൂർ പ്രദേശവാസികളുടെ  കാത്തിരിപ്പിന് അറുതി വരുത്തി മുക്കം – കുമാരനല്ലൂർ -ഗെയ്റ്റും പടി -തിരുവമ്പാടി റൂട്ടിൽ കെ.എസ്. ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ്  ആരംഭിച്ചു. വർഷങ്ങളായി മുടങ്ങികിടന്ന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കുമാരനല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എം എൽ എ സി കെ കാസിമിന്  നിവേദനം നൽകിയിരുന്നു.. എം എൽ എ യുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സർവീസ് അനുവദിച്ചത്.  യു ഡി എഫ് കുമാരനെല്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ അങ്ങാടിയിൽ ബസിന് സ്വീകരണം നൽകി. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം കുമാരനല്ലൂരിൽ മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത്, വാർഡ് മെമ്പർ ജംഷിദ് ഒളകരഎന്നിവർ നിർവഹിച്ചു. ചടങ്ങിൽ ആബിദ്കുമാരനെല്ലൂർ..ബഷീർ കക്കാട്, നിഷാദ് വീച്ചി , കെ.എം അഷ്റഫ് അലി, യു.കെഅംജദ് ഖാൻ , എ.പിഉമ്മർ, ചതുക്കൊടി മുഹമ്മദ്‌ ഹാജി, പി ടി സുബൈർ, എൻ.അയ്യൂബ്, കെ.മോഹൻദാസ് , ഹബീബ് ഒളകര, ടി മമ്മു പോക്കർ, ടി മൊയ്‌തീൻ കോയ,അബു പട്ടാമ്പി,കെ ടി മൊയ്‌തീൻ കോയ, അസീസ് ഒളകര, പി.ശംസുദ്ധീൻ ,കെ പിസുഹറ , കെ.കെറുകിയ്യ ,സജ്‌ന തുടങ്ങിയവർ നേതൃത്വം നൽകി.രാവിലെ 8-15 ന് തിരുവമ്പാടി നിന്ന് മുക്കം വഴി കോഴിക്കട്ടേക്കും, വൈകുന്നേരം കോഴിക്കോട്ടു നിന്ന് പുറപ്പെട്ടു 5-10 ന് മുക്കത്ത് നിന്ന് തിരുവമ്പാടിക്കും രണ്ട് ട്രിപ്പുകളാണ് നിലവിൽ അനുവദിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com