LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പി. പ്രേമദാസനെ മർദിച്ച കേസ്: അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്

മുക്കം:കോൺഗ്രസ് കാരശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് പി.പ്രേമദാസനെ മർദിച്ച അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പാർട്ടിയെ തകർക്കാൻ നിരന്തരം സിപിഎമ്മിന് ദാസ്യവേല ചെയ്യുന്ന ജിജി, ഷുഹൈബ് എന്നിവരാണ് കഴിഞ്ഞ ദിവസം  പ്രേമദാസനെ മർദിക്കുകയും, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത്. കമ്മിറ്റി യോഗം ഡിസിസി ജനറൽ സെക്രട്ടറി എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ്  സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു.  റോയ് മാസ്റ്റർ, റീനപ്രകാശ്, സാദിഖ് കുറ്റിപ്പറമ്പ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് നിഷാദ് വീച്ചി,എം.എ.സൗദ ടീച്ചർ, റജീന കിഴക്കയിൽ, ശാന്താദേവി മൂത്തേടത്ത്, കെ.സി. അഷ്‌റഫ്, ജംഷിദ് ഒളകര,മുസീർ പട്ടാംകുന്നൻ, , സി.കെ.വിജീഷ്, ടി.എം.ജാഫർ, കെ.കെ.സുഹ്റ,സലീം ചോണാട്, കൃഷ്ണൻകുട്ടി കാരാട്ട്, എ.പി കരിം, കെ.ആബിദ്, മുജീബ് ,റഷീഫ് കണിയാത്ത്, സി.വി.ഗഫൂർ  സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com