
കുറ്റ്യാടി : അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റ്യാടി മൊകേരിയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്കാണ് കടിയേറ്റത്.
ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5 വയസുകാരിക്കും കടിയേറ്റു. മകളെ കടിക്കുന്നതിനിടയിൽ രക്ഷിക്കുന്നതിനിടയിലാണ് മാതാവിനും കടിയേറ്റത്. മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മൽ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മൽ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. സുബീഷിന് മുഖത്തും മറ്റുള്ളവർക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. പട്ടി കടിച്ചതിന് ശേഷം ഓടി പോയെന്നാണ് നാട്ടുകാർ പറഞ്ഞു.
വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവർക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവർ കുറ്റ്യാടി ആശുപത്രിയിൽ ചികിത്സ തേടി.



