LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ശതാരവ് – കലാശതം 2026’ ഇന്ന്.

കാരമൂല: കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ശതാരവ് – കലാശതം 2026’ സ്കൂൾ കലോത്സവം ഇന്ന് (സെപ്റ്റംബർ 3) നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന കലോത്സവത്തിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൗണ്ടർ ഇൻസർജൻസി ഫോഴ്‌സ്, ജമ്മു & കാശ്മീരിൽ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് കേണൽ റിനൂപിനെ ജന്മനാടിന്റെ സ്നേഹാദരത്തോടെ ആദരിക്കും. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com