
തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയോര ഹൈവേയിലെക്ക് പ്രവേശിക്കുന്ന വഴിക്കടവ് പൊന്നാംങ്കായം ബൈപാസ് റോഡ് യൂത്ത് കോൺഗ്രസ് പൊന്നാങ്കായം കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഏറെ നാളുകളായി റോഡ് കാടുമൂടിയ നിലയിലായിരുന്നു.
ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ, ഷാലോൺ പന്തപ്ലാക്കൽ, മെൽബിൻ തേങ്ങുമുട്ടിൽ, ആൽബിൻ, നോബിൾ, ജോസ്റ്റിൻ ഷാജി, ഇമ്മാനുൽ ബിജു, അമൽ ടോം, അലൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.



