NewsTHIRUVAMBADY

അധ്യാപക ദിനത്തിൽ പ്രിയ ഗുരുവിനോടൊപ്പം

തിരുവമ്പാടി :സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സ്വന്തം ജീവിതത്തിലൂടെ അധ്യാപകർക്കും വിദ്യാർഥികൾക്കും മാതൃക കാണിച്ചുതന്ന എളിമയുടേയും സ്നേഹത്തിന്റേയും പര്യായമായ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി. സ്കൂളിൽ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച ലിസമ്മ ടീച്ചറെ സ്വഭവനത്തിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ പൊന്നാട അണിയിച്ച ചടങ്ങിൽ അധ്യാപകരായ ആലീസ് വി തോമസ്, റീനു സ്കറിയ, ദീപ എൻ. ജെ, ജസ്റ്റിൻ പോൾ എന്നിവർ ആശംസകൾ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com