
കോടഞ്ചേരി: നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന്റെ ആദ്യ പടിയായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പെറ്റ് വളർത്തു മൃഗങ്ങൾക്കും റാബിസ് വാക്‌സിനേഷൻ നടത്തുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഓമന മൃഗങ്ങൾക്കുള്ള (പട്ടി, പൂച്ച ) പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബർ 14,15 തിയ്യതികളിലായി മൈക്കാവ് വെറ്ററിനറി ഡിസ്‌പെൻസറിയിലും കോടഞ്ചേരി വെറ്ററിനറി ഹോസ്പിറ്റലിലും വച്ചു നടത്തുന്നു.
നിലവിൽ വാക്‌സിൻ ചെയ്യാത്ത എല്ലാ ഓമന മൃഗങ്ങളെയും പ്രസ്തുത ക്യാമ്പിൽ കൊണ്ടുവന്നു കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. (നിലവിൽ ഒരു വർഷത്തിനുള്ളിൽ വാക്‌സിൻ എടുത്തവയെ കൊണ്ടു വരേണ്ടതില്ല.)
നായ രണ്ടര മാസം, പൂച്ച മൂന്നു മാസം പ്രായം ഉണ്ടായിരിക്കണം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാക്‌സിൻ എടുക്കുന്ന അന്ന് തന്നെ വിതരണം ചെയ്യുന്നതാണ്. കുത്തിവയ്പ്പുകൾക്ക് 30 രൂപ ഒടുക്കേണ്ടതാണ്.സമയം രാവിലെ 10.30 മുതൽ 12.30 മണി വരെ….
പ്രതിരോധ കുത്തിവെപ്പ് എടുത്ത ഓമന മൃഗങ്ങൾക്കുള്ള പഞ്ചായത്ത് ലൈസൻസ് ഫീസ് അടക്കുന്ന മുറയ്ക്കു ഒരാഴ്ചക്കുള്ളിൽ തന്നെ വിതരണം ചെയ്യുന്നതാണെന്ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്.പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു



