News

മയക്കുമരുന്നിനെ പ്രതിരോധിക്കുകയെന്ന സന്ദേശവുമായി ചങ്ങാതിക്കൂട്ടം- 1990

വേനപ്പാറ ഹോളിഫാമിലി ഹൈസ്കൂൾ 1990 ബാച്ചിന്റെ 32 വർഷങ്ങൾക്കുശേഷമുള്ള റിയൂണിയൻ ഇന്നലെ സ്കൂൾ അംഗണത്തിൽവെച്ച് നടത്തി. ഒരു സ്കൂൾ ദിവസം റീക്രീയേറ്റ് ചെയ്തുകൊണ്ടാണ് 22 അദ്ധ്യാപകരും,125 വിദ്യാർത്ഥികളും റീയൂണിയനിൽ സംഗമിച്ചത്. സ്കൂൾ അസoമ്പിളിയോടെയാണ് തുടക്കം. മത്തായി സാർ വിലങ്ങപ്പാറ അസംബിളിക്ക് നേതൃത്വം നൽകി. അന്തരിച്ച ഹെഡ്മാസ്റ്റർ ജോസഫ് സാറിനും, വിദ്യാർത്ഥികൾക്കും ബാഷ്പാഞ്‌ജലി അർപ്പിച്ചു.

കമ്മറ്റി അംഗം ബെന്നി ജോസഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്നു നടന്ന പൊതുയോഗത്തിൽ ചങ്ങാതിക്കൂട്ടം എക്സ്സികുട്ടീവ് അംഗം സ്റ്റാൻലി ജോസ് കാഞ്ഞിരത്തിങ്കൽ സ്വാഗതവും, കൺവീനർ ബിജു മാളിയേക്കൽ അധ്യക്ഷനുമായിരുന്നു. സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേക്കുന്നേൽ സംഗമം ഉത്ഘാടനം ചെയ്തു.അദ്ധ്യാപകരും, വിദ്യാർത്ഥികളും അവരുടെ 32 വർഷങ്ങൾക്ക് മുൻപുള്ള അനുഭവങ്ങൾ പങ്ക് വെച്ചു. സംഗമത്തിൽ 22 അധ്യാപകരെയും ആ ദരിക്കുകയും, മോമോന്റോ കൈമാറുകയും ചെയ്തു. മയക്കുമരുന്നിനെ ശക്തമായി നേരിടാൻ സംഗമത്തിൽ ധാരാണയായി. സജീഷ് കുമാറിന്റെ സംഗീതം ഏവരെയും നൊസ്റ്റാൾജിയാനുഭവത്തിലാഴ്ത്തി. ലേഖയുടെയും, ഷീബയുടെയും നൃത്തം സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി.ചിട്ടയാർന്നതും, മികവാർന്ന പരിപാടികളുമായി ചങ്ങാതിക്കൂട്ടം 1990 ശ്രെദ്ധേയമായി. വിദ്യാർത്ഥികൾ അധ്യാപകരുമായി സംവദിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി. ലേഖ നന്ദി രേഖപെടുത്തി. സജീഷ് കുമാർ, അബ്ദുൾ ഗഫൂർ, ആയിഷ, നസീറ, സജി,ഷൈനി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com