LOCAL NEWSNews

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഇൻൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയും

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയുടെ ഇൻഫെർട്ടിലിറ്റി ഒ.പി എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. ബുക്കിംങ് സമയം രാവിലെ എട്ട് മുതൽ ഉച്ച 12 വരെ. ഫോൺ:  0495 2721680.

ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് 18 ന്

യോഗാ ദിനത്തിന്റെ ഭാഗമായി ജൂൺ 18 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിൽ ആയുർവേദം, ഹോമിയോപ്പതി, അലോപ്പതി എന്നിവയുടെ മെഡിക്കൽ ക്യാമ്പ് നടക്കും. പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ: 0495 2483245, esihferoke@gmail.com

ഗതാഗത നിയന്ത്രണം

ചാലിക്കര- പുളിയോട്ട് മുക്ക്- അവറാട്ട് മുക്ക് റോഡിൽ നവീകരണ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഫിഷറീസ് വകുപ്പ് – സാഫ തീരമൈത്രി സൂക്ഷ്മ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വുമൺ- സാഫ് – നടപ്പാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വം നേടിയ രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങൾ അടങ്ങിയ ഗ്രൂപ്പ് ആയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ ജൂൺ 30 നകം ലഭിക്കണം. ഫോൺ: 9745100221, 9526039115

തെങ്ങിൻ തൈകളും കമുങ്ങിൻ തൈകളും വില്പനക്ക്

ജില്ലാ കൃഷിതോട്ടം കൂത്താളിയിൽ തയ്യാറാക്കിയ കുറ്റ്യാടി തെങ്ങിൻ തൈകൾ (WCT) തൈ ഒന്നിന് 100 രൂപ നിരക്കിലും, കാസർകോടൻ കമുങ്ങിൻ തൈകൾ തൈ ഒന്നിന് 12 രൂപ നിരക്കിലും വിൽപ്പനയ്ക്ക് തയ്യാർ ആയിട്ടുണ്ട്. ആവശ്യമുള്ളവർ കൂത്താളി ജില്ലാ കൃഷിത്തോട്ടവുമായി ബന്ധപ്പെടേണ്ടതാണ് എന്ന് കൂത്താളി ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് അറിയിച്ചു.

ഗസ്റ്റ് ലക്ചറർ ഒഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിലെ കോഴിക്കോട് തിരുത്തിയാട് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തിലേക്ക് കെമിസ്ട്രി വിഷയത്തിൽ താത്കാലിക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 24 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂൾ ഓഫീസിൽ നടത്തും. ഫോൺ: 0495 2721070, 8547005031

സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം

സിവിൽ സ്റ്റേഷനിലെ പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി നടത്തുന്ന ഡിഗ്രി ലെവൽ  പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 22നകം പേര്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 50 പേർക്കാണ് പ്രവേശനം. ഫോൺ: 0495-2376179

വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാലകോഴ്‌സ്  

ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസത്തെ ഹ്രസ്വകാല കോഴ്സ്  ആരംഭിക്കുന്നു.  
യോഗ്യത – ഐ.ടി.ഐ സിവിൽ ഡ്രാഫ്സ്റ്റ്മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനീയറിങ്, ഐ.ടി.ഐ ആർക്കിടെക്ച്ചറൽ അസിസ്റ്റൻസ്ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ച്ചർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്‌ട്രക്ഷൻ എൻജിനീയറിങ്. www.vasthuvidyagurukulam.com വഴി ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.  വിലാസം – എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട – 689533. ഫോൺ – 0468-2319740, 9847053294, 9947739442, 9188089740.

ക്വട്ടേഷൻ

ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് നൈറ്റ് ഡ്രസ്സ് ലോവർ ആൻഡ് ടീ-ഷർട്ട് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന്  ക്വാട്ടേഷനുകൾ ക്ഷണിച്ചു.    സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് ജൂൺ 28  മൂന്ന് മണിക്കകം  ലഭിക്കണം. ഫോൺ:  0495 2376364.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com