
പുല്ലൂരാംപാറ: മലയോര മേഖലയിലെ നാടിൻ്റെ അഭിമാനമായ മലബാർ സ്പോർട്സ് അക്കാദമി കായികതാരങ്ങൾക്ക് മികച്ച കായിക പരിശീലനത്തിനു വേണ്ടി സംസ്ഥാന സ്പോർട്സ് വകുപ്പ് മുഖേന അനുവദിച്ച ജമ്പിംഗ് ബെഡ് തിരുവമ്പാടി എംഎൽഎ. ലിൻ്റോ ജോസഫ് സമർപ്പിച്ചു..
നിരവധി സംസ്ഥാന , ദേശീയ, അന്തർദേശീയ കായികതാരങ്ങളെ നാടിന് സമർപ്പിച്ച അക്കാദമിക്ക് ഒരു പൊൻതൂവൽ കൂടിയാണ് ജംമ്പിങ് ബെഡ് പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് ജംമ്പിങ് ബെഡിൻ്റെ ഉദ്ഘാടനം എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.

ജോസ് മാത്യു (അക്കാഡമി ചെയർമാൻ),മേഴ്സി പുളിക്കാട്ട്(തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്),ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ,ടോമി ചെറിയാൻ,പി ടി അഗസ്റ്റിൻ(സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ),ജോളി ഉണ്ണിയേപ്പള്ളിൽ(ഹെഡ്മാസ്റ്റർ SJHSS പുല്ലൂരാംപാറ),സിബി കുര്യാക്കോസ് (H M SJUPS പുല്ലൂരാംപാറ),റോയി ഓണാട്ട്,സോമൻ പി കെ,ജോളി തോമസ് (കായികാധ്യാപിക),ബിബിൻ ടോം, ടി.ടി കുര്യൻ എന്നിവർ പ്രസംഗിച്ചു.



