
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രൊജക്ടുകളുടെ നിർവഹണത്തിനായി ലഭ്യമായ അപേക്ഷകൾ പ്രകാരം തയ്യാറാക്കി ഭരണസമിതി അംഗീകരിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ കരട് പട്ടിക പൊതുജനങ്ങളിൽ നിന്ന് ആക്ഷേപം സ്വീകരിച്ചു അന്തിമമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഓഫീസിലും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിലും (panchayat.kerala.gov.in/thiruruvambadypanchayat) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും പട്ടിക പരിശോധിച്ചു ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 2022 സെപ്റ്റംബർ 22 നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്. നിർദിഷ്ട തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടുന്നതല്ല.



