
സംസ്ഥാനത്ത് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും, പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻസ് ഈ മാസം 23 ന് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിട്ടു പണിമുടക്കും. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്ന് ഡീലര്‍മാര്‍ പറയുന്നു.
എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്‌ലർമാർക്ക് ഇന്ധനം ഉറപ്പാക്കാൻ ഇപ്പോൾ കമ്പനികൾക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങൾ കമ്പനി മുമ്പാകെ സമർപ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികൾ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡീലർമാർ പറയുന്നു



