News

കാട്ടാന ശല്യം:ഫോറെസ്റ്റ് ഡിപ്പാർട്മെന്റുകളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചതിനെതുടർന്ന് കോഴിക്കോട് – മലപ്പുറം ജില്ലകളിലെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റുകളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം സംഘടിപ്പിച്ചു.

കക്കാടംപൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫിന്റെ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ മേരി തങ്കച്ചൻ കോഴിക്കോട് ഡി . എഫ്. ഒ. രാജീവൻ,കൊടുമ്പുഴ, താമരശേരി റേഞ്ച് ഓഫീസര്മാർ,ഉദ്യോഗസ്ഥർ, കൂടരഞ്ഞി കൃഷി ഓഫീസർ.മുഹമ്മദ്‌ പി എം,വാർഡ് മെമ്പർ മാരായ, ജറീന റോയ്,എൽസമ്മ ജോർജ്, സീന ബിജു,ബിന്ദു ജയൻ മറ്റ് ജനപ്രതി നിധികൾ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com