
തിരുവമ്പാടി: മലയോര ഹൈവേ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.155 കോടി ചെലവിട്ട് കോടഞ്ചേരി – പുല്ലൂരാംപാറ – പുന്നക്കൽ – കൂടരഞ്ഞി – കക്കാടംപൊയിൽ ഭാഗത്തിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. 34 കിമി നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്.
ബിഎംബിസി നിലവാരത്തിൽ ഏഴുമീറ്റർ വീതിയിലാണ് ടാറിങ്. ഒപ്പം ഓവുചാൽ അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരിക്കുന്നത്.
പുതുപ്പാടി മലപുറം മുതൽ തലയാട് ഭാഗം വരെയുള്ള പ്രവൃത്തിയുടെ കരാറും ഊരാളുങ്കലിനാണ്. പദ്ധതിയുടെ അടുത്ത ഘട്ടമായ തലയാട് – പെരുവണ്ണാമൂഴി ഭാഗത്തിന്റെ സ്ഥലമേറ്റെടുപ്പിനുള്ള സർവേ നടപടികൾ ശനിയാഴ്ച ആരംഭിക്കും. 80 കോടിയുടെ പ്രവൃത്തികളാണ് ഇവിടെ നടക്കുക. സർവേ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ ഇന്ന് സർവകക്ഷി യോഗം നടക്കും.



