
വേനപ്പാറ:ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധ കൂട്ടായ്മ രൂപീകരിച്ചു. സ്കൂൾ പരിസരവും അങ്ങാടിയും ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്മറ്റി രൂപീകരിച്ചത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ലഹരി വിപത്തിനെതിരെ ബോധവൽക്കരണം നടത്തും. വിദ്യാർത്ഥികളെയും യുവതലമുറയും ഇല്ലാതാക്കുന്ന മയക്കുമരുന്നുകളുടെ വൻ തോതിലുള്ള ഉപയോഗം നിരവധി സാമൂഹ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. രാഷ്ട്ര പുനർനിർമാണം ഏറ്റെടുക്കേണ്ട യുവതലമുറ മയക്കുമരുന്ന് ലോബികളുടെ അടിമകളായി തീരുന്ന സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി. ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് യോഗം പ്രതിജ്ഞ ചെയ്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുവാനുള്ള തുടർനടപടികൾ യോഗം കൈക്കൊണ്ടു . യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കെക്കുന്നേൽഅധ്യക്ഷ്യം വഹിച്ചു. വാർഡ് മെമ്പർ രജിത രമേശ്, പ്രിൻസിപ്പൽ ബോബി ജോർജ് , പ്രധാന അധ്യാപകൻ ഇ.ജെ. തങ്കച്ചൻ , പി.ടി.എ പ്രസിഡൻറ് സിബിതോമസ് ,സ്കൂൾ സംരക്ഷണ സമിതി കൺവീനർ സെബാസ്റ്റ്യൻ തോമസ് , കുര്യാക്കോസ് ചേന്ദംകുളം, അബ്ദുൽസത്താൽ , ജെയിംസ് നെടുങ്കല്ലേൽ , ഷഹനാസ് കെ.,ജോസ് കെ എം, റസാഖ് വേനപ്പാറ , നസീമുദ്ദീൻ കെ ,അബ്ദുറഹ്മാൻ എ കെ ,നസിം വടക്കുംപുറത്ത് , ഷിനോയ് ജോസ് , ബഷീർ എം എം , ഗിരീഷ് സി.സി, ബെന്നി ജോർജ് , ജോണി കുര്യൻ എന്നിവർ പ്രസംഗിച്ചു.



