News

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളെ ഹർത്താൽ ഉണ്ടായിരിക്കുന്നതല്ല

ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് യുഡിഎഫ് കോഴിക്കോട് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച മലയോര ഹർത്താൽ ബഹു സുപ്രീം കോടതിയുടെ വിധിയുടെ പരിധിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഉൾപ്പെടാത്തതിനാലും ഹർത്താൽ നടത്തുന്നത് മലയോര ജനതയെ അനാവശ്യ ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടാനേ ഉപകരിക്കൂ എന്നതിനാൽ നാളെ (18/6/22 ശനി) കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഹർത്താൽ ഉണ്ടായിരിക്കുന്നതല്ല എന്നും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികലമായ നയങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സുപ്രീം കോടതി വിധിയുടെ നിർദ്ദേശത്തിൽ പറഞ്ഞ പ്രകാരം ബഫർ സോൺ പരിധി മാറ്റി കിട്ടുന്നതിന് പൊതുജന താൽപര്യത്തിന് എതിരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പരിസ്ഥിതി ഏജൻസികൾക്ക് പരാതി നൽകാത്ത സംസ്ഥാന സർക്കാരിന്റെ മലയോരജനതയോട് കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ചും അന്നേദിവസം കരിദിനം ആചരിക്കുമെന്നുംയുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ ജോണി പ്ലാക്കാട്ട്, കൺവീനർ Adv. സിബു തോട്ടത്തിൽ, വർക്കിംഗ് ചെയർമാൻ VA നസീർ,ട്രഷറർ NI അബ്ദുൾ ജബ്ബാർ എന്നിവർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com