
തിരുവമ്പാടി:സാഹിത്യ ശില്പശാല സംഘടിപ്പിച്ചു
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ വിദ്യാർത്ഥികളിലെ സാഹിത്യ അഭിരുചി പരിപോഷോപ്പിക്കുന്നതിന്റെ ഭാഗമായി ഏക ദിന ശില്പശാല സംഘടിപ്പിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, കക്കാടംപൊയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ റിട്ട. അധ്യാപകനുമായ സോമനാഥൻ കുട്ടത്തു ശില്പശാലക്ക് നേതൃത്വം നല്കി.
സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ, സ്വാഗതവും വിദ്യാരംഗംക്ലബ് കൺവീനർ ആലീസ് വി. തോമസ് ചടങ്ങിൽ നന്ദിയും പറഞ്ഞു.



