LOCAL NEWSNews

നടുറോഡിൽ വടിവാൾ വീശി പരിഭ്രാന്തി പരത്തി യുവാക്കൾ. ഒരാൾ പിടിയിൽ

താമരശ്ശേരി: കാരാടിയിൽ നടുറോഡൽ വടിവാൾ വീശി പരിഭ്രാന്തി പരത്തിയ യുവാക്കളിൽ ഒരാൾ പിടിയിൽ മറ്റൊരാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്, സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കൽ സ് ലക്ഷം വീട് കോളനിയിൽ താമസിക്കും സുനന്ദ് എന്ന കുട്ടാണിയാണ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.

താമരശ്ശേരി ഭാഗത്തു നിന്നും പരപ്പൻ പൊയിൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രികരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് വാഹനത്തിൽ സൂക്ഷിച്ച വടിവാൾ എടുത്ത് അക്രമിക്കാനിറങ്ങുകയായിരുന്നു.

നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായി.പ്രതികൾ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവരാണ് എന്നാണ് പുറത്തു പരുന്ന വിവരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com