
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ആനക്കാംപൊയിൽ വാർഡിലെ ഓടപൊയിൽ ആദിവാസി കോളനിയിൽ സ്നേഹിത ജന്റർ കമ്മ്യൂണിറ്റി പ്രോഗാമിന്റെ ഭാഗമായി സന്ദർശനം നടത്തി. പരിപാടിക്ക് മെമ്പർ രാജു അമ്പലത്തിങ്കൽ, സ്നേഹിത ജന്റർ കമ്മ്യൂണിറ്റി കൗൺസിലർ ശുഭ മണി ,വാർഡ് സി ഡി എസ് മെമ്പർ മേഴ്‌സി ടോം തുടങ്ങിയർ നേതൃത്വം നൽകി. ലഹരി ബോധ വൽക്കരണം,ജീവിത ശൈലി വിദ്യാഭ്യാസത്തെ സംബന്ധിച്ചും ക്ലാസ്സ് നടത്തി.സ്നേഹിത സേവനങ്ങളെക്കുറിച്ചും സംസാരിച്ചു.



