LOCAL NEWSNewsTHIRUVAMBADY

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി :ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ നവീകരിച്ച ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ നിർവഹിച്ചു.

പ്രധാന അധ്യാപിക സെലിൻ തോമസ് കെ സ്വാഗത പ്രസംഗം നടത്തി. സ്കൂൾ മാനേജർ Fr.അഗസ്റ്റിൻ പട്ടാണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മഞ്ജു ഷിബിൻ, റോട്ടറി ക്ലബ്‌ പ്രതിനിധി Dr.സന്തോഷ്‌, പി ടി എ പ്രസിഡന്റ്‌ ജെസ്‌വിൻ പഴേവീട്ടിൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.വിദ്യാർഥികൾ ഒരുക്കിയ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ മേളയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. അധ്യാപക പ്രതിനിധി എൻ. ജെ ദീപ ചടങ്ങിന് നന്ദി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com