News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

റീ- ടെൻഡര്‍ ക്ഷണിച്ചു

കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐ.സി.ഡി.എസ് പ്രൊജക്ടിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാവൂര്‍, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും 117 അങ്കണവാടികളിലേക്ക് കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച റീ-ടെൻഡറുകള്‍ ക്ഷണിച്ചു. ജൂണ്‍ 22ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍: 04952294016.


ക്വട്ടേഷന്‍

ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നടത്തിപ്പിനായി നല്‍കുന്നതിന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജൂണ്‍ 27 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2414863


വിമുക്ത ഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

കോഴിക്കോട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ പുതുക്കാതെ സീനിയോറിറ്റി റദ്ദായ വിമുക്തഭടന്മാർക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാൻ അവസരം. 2000 ജനുവരി ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സൈനികക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്.


ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം  

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ജൂണ്‍ 23 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍  രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നടത്തും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454 എന്ന നമ്പറില്‍ വിളിക്കുകയോ 9188522713 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് മെസേജോ അയച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


മുന്‍ഗണനാ റേഷൻ കാർഡ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം

മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനത്തുടനീളം ഏകീകൃത സ്വഭാവം അവലംബിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടു വരാത്ത കുടുംബങ്ങളുടെ എന്‍.പി.എന്‍.എസ്/ എന്‍.പി.എസ് കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച്  വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനില്‍ മാത്രമായി നിജപ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക്  2022 ജൂണ്‍ 30 വരെ അക്ഷയ സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഈ കാലയളവിന് ശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കുന്നതല്ല. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജായി 25 രൂപ അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷകരില്‍ നിന്നും ഈടാക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370655


ഗസ്റ്റ് ലെക്ചറർ നിയമനം

തലശ്ശേരി, ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് ലെക്ചറര്‍മാരെ നിയമിക്കുന്നു. കൊമേഴ്‌സ്, ഹിസ്റ്ററി വിഭാഗങ്ങളില്‍ ജൂണ്‍ 24 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്കും, ഇംഗ്ലീഷ്, ഫിലോസഫി വിഷയങ്ങളില്‍ 24 ന് രാവിലെ 10.30 നും, പൊളിറ്റിക്കല്‍ സയന്‍സില്‍ 24 ന് രാവിലെ 11 മണിക്കുമാണ് അഭിമുഖം നടത്തുക. ബിരുദാനന്തര ബിരുദവും നെറ്റ് പി.എച്ച്.ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55% മാര്‍ക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04902966800


റീ- ക്വട്ടേഷന്‍

കുന്നുമല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 364 പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് റീ-ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടര വരെ സ്വീകരിക്കും. ഫോണ്‍: 9746077346


റീ -ക്വട്ടേഷന്‍

കുന്നുമല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 242 പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് റീ- ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടര വരെ സ്വീകരിക്കും. ഫോണ്‍: 9746077346


ലേലം 27 ന്

മലാപ്പറമ്പിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മഹാഗണി മരം ജൂണ്‍ 27 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്തു വില്‍പ്പന നടത്തും. ക്വട്ടേഷനുകള്‍ ജൂണ്‍ 27 രാവിലെ 10 മണി വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2373819.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com