LOCAL NEWSNewsTHIRUVAMBADY

ശാസ്ത്രോത്സവം ‘ജ്വലനം 2022’ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഈ വർഷത്തെ ശാസ്ത്രോത്സവം ജ്വലനം 2022 സ്കൂൾ പിടിഎ പ്രസിഡൻ്റ് വിൽസൺ താഴത്തു പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് സ്വാഗതം ആശംസിച്ചു.അധ്യാപകരായ ബീനാ പോൾ, അനു കെ ആർ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവർത്തിപരിചയം,ഭക്ഷ്യമേള എന്നീ വിഭാഗങ്ങളിലായി ഓരോ ക്ലാസ് റൂമിലും സ്റ്റാളുകൾ ക്രമീകരിച്ച് പ്രദർശനവും നടത്തി.ഫുഡ് സെർവ് ചെയ്യുന്ന റോബോട്ടിന്റെ വർക്കിംഗ് മോഡലും,രാവും പകലും ഉണ്ടാകുന്നത് കാണിക്കുന്ന സ്റ്റിൽ മോഡലും,പ്രകാശത്തിന്റെ പാദ ദൃശ്യമാക്കുന്ന പരീക്ഷണങ്ങളും ,രുചിയേറുന്ന ഒട്ടനവധി ഭക്ഷ്യവിഭവങ്ങൾ കൊണ്ടും മേള ഏറെ ശ്രദ്ധ നേടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com