
അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത.
തിരുവനന്തപുരം∙ കാറിനെ മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമഗ്ര അന്വേഷണം നടത്തും. വിനോദയാത്ര പോകുന്ന വിവരം സ്കൂളുകള്‍ മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി ജീവനക്കാരുമാണ് മരിച്ചത്.
പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർഥികള്‍ ഉൾപ്പെടെ 9 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നതു സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നിരുന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് കാണാൻ കഴിയുക.



